Saturday, August 20, 2016

ഞാന്‍ വീണ്ടും ഏകാന്തതയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.

നഷ്ടപെടുന്പോള്‍ മാത്രമാണു നമ്മള്‍ ജീവിതത്തിലെ പലതിന്റെയും വില അറിയുന്നതു.

ഏറ്റവും വലുതെന്നു നാം കരുതുന്ന ഒന്നും ചിലപ്പൊള്‍ ജീവിതത്തിന്റെ  താഴ്ചയുടെ ഘട്ടത്തില്‍ നമ്മുടെ കൂടെയുണ്ടാവില്ല്യ. കൂടെ നില്‍ക്കുമ്മെന്നു നമ്മള്‍ ഉറച്ചൂ വിശ്വസിച്ചവര്‍ നടന്നകലുന്പോള്‍, അതവരുടെ സ്വാര്‍ത്ഥത എന്നു പറഞ്ഞു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ പിന്നീടൊരിക്കലും നമ്മല്‍ തോറ്റുപോവില്ല.

എന്നും തനിച്ചാവുന്പൊള്‍ എന്റെ അമ്മയുടെ സ്നേഹവും ആ സാന്ത്വനവും ആയിരുന്നു എന്റെ ശക്തി. എന്റെ നഷ്ടങ്ങളുടെ കൂട്ടത്തിലേക്കു കണ്ണന്‍ അതും കൂടി എഴുതിച്ചേര്‍ത്തു. പക്ഷെ ഇവിടെയും തോല്‍ക്കാനായി നിന്നുകൊടുക്കാന്‍ എനിക്കു വയ്യ.   തനിച്ചായാലും  ജീവിതം മുന്നോട്ടു കൊണ്ടുപൊവുകതന്നെ  ചെയ്യും.  അല്ലെങ്കില്‍ മക്കള്‍ക്കു വേണ്ടി  കഷ്ടപ്പെട്ട ഒരു അമ്മയുടെ പ്രയത്നങ്ങ്ള്ക്ക് എന്തു വില. 

Wednesday, January 9, 2013

വേരുകള്‍


ഒരു പുതിയ ജീവിതത്തിലേക്കുള്ളൊരു പറിച്ചു നടല്‍, അങ്ങനെ കരുതിയാണൂ ഇങ്ങോട്ടു വന്നതു.

പക്ഷെ വേരുകള്‍ അതു നമ്മളെ തുടങ്ങിയിടത്തു തന്നെ കൊണ്ടെത്തിക്കുമ്മെന്നു കാലം വീണ്ടും വീണ്ടും തെളിയിച്ചു തരുന്നു. അതു ഒരുപക്ഷെ ശരീരം കൊണ്ടല്ലെങ്കില്‍ മനസുകൊണ്ടെങ്കിലും പഴയ ഓര്‍മ്മകളിലെക്കു അറിയാതെ സഞ്ചരിച്ചെന്നു വരും.  അവിടെ ചിലപ്പൊഴൊക്ക്കെ എനിക്കു  കാലതെ തോല്പ്പിക്കന്‍ കഴിയുമ്മെന്ന ഭാവത്തില്‍ മാനസ്സു തലയുയറ്‌ത്തി നില്‍ക്കും.. വികലമായ മനസ്സിന്റെ മിഥ്യയായ ബോധം......


ഇനി ഇങ്ങനെയൊന്നു എഴുതാന്‍ കഴിയുമെന്നു കരുതിയതല്ല. പക്ഷെ കാലം മായ്കാത്ത മുറിവുകളില്ലല്ലൊ? കാലത്തിന്റെ ആ നന്മയുടെ ശക്തി, അതിനെ ഈശ്വരനെന്നു വിളിക്കാം. എല്ലാം അവസാനിച്ചു എന്നു കരുതിയിടത്തുന്നു ജീവിതത്തിലേക്കു തിരിച്ചു വന്നതു ഈശ്വരന്റെ നിശ്ചയം ഇങ്ങനെയായതു കൊണ്ടു മാത്രമാണു. എല്ലാ ബന്ധനങ്ങളുടെ വേരുകളേയും ശിഥിലീകരിക്കുന്ന ആ ശക്തി.... അവിടേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു എല്ലാം എന്നു ഇപ്പൊഴെനിക്കു തോന്നുന്നു..

അതല്ലെങ്കില്‍ എന്തിനും ഒരു കാരണം വേണമല്ലോ? ഇവിടെ ഈ നിമിഷം വരെ എത്തി നില്‍ക്കാന്‍ വേണ്ടി സംഭവിച്ച കാരണങ്ങള്‍ മാത്രമായിരുന്നു കഴിഞ്ഞതെല്ലാം. അങ്ങനെ വിശ്വസിക്കുവാനാണു എനിക്കു കൂടുതല്‍ ഇഷ്ട്ടം. ആ വിശ്വാസത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തതയുണ്ടു, സമാധാനമുണ്ടു. ഞാന്‍ മുന്പു ഏറേ ഭയപ്പെട്ടിരുന്ന എകാന്തതയാണു ഇവിടെയെനിക്കു ഏറ്റവും സുഖകരം.. ചിലപ്പോള്‍ അതില്‍ വസന്തത്തിന്റെ സംഗീതം കേള്‍ക്കാം, ഭംഗിയുള്ള ചിത്രശലഭങ്ങളുടെ നൃത്തങ്ങള്‍ കാണാം...

ഇപ്പോള്‍ ഈ വേരുകള്‍ക്കു ഇടയില്‍ ജീവിക്കുമ്പോഴും അവ എന്നെ ബന്ധിക്കുന്നില്ല...... ബന്ധിക്കാതിരിക്കട്ടെ.....



അറിയില്ല്യ..


എല്ലാവരും ഓട്ടത്തിലാണു. വേഗതയുടെ ലോകത്തിലാണു.

ആഗ്രഹിച്ചത് നേടാനുള്ള ഓട്ടം. നേടിയതു നിലനിര്‍ത്താനുള്ള ഓട്ടം.  ആ വഴിയില്‍ ആരുടെയെങ്കിലും ഹ്രുദയത്തില്‍ രക്തം പടര്‍ത്തിയാലും അതിനും കാണും ഇക്കൂട്ടര്‍ക്കു സ്വന്തമായ ന്യായവാദങ്ങള്‍.

പലപ്പോഴും ശരിയും തെറ്റും ആപേക്ഷികങ്ങളാണു. പക്ഷെ ഭൂരിഭാകവും തെറ്റിന്റെ വഴിയിലാണെങ്കില്‍ അതുകൊണ്ടു തെറ്റിനെ ശരിയെന്നു വിളിക്കാന്‍ കഴിയുമോ? കാലത്തിനൊത്തു മാറണമെന്നു പറഞ്ഞു കേട്ടിട്ടുണ്ടു. അങ്ങനെ മാറാന്‍ കഴിയാതെ വരുമ്പോള്‍ ഒരിക്കല്‍ ശരിയെന്നു തോന്നി നമ്മള്‍ മുറുകെ പിടിച്ചിരുന്നവ തിരിഞ്ഞു നിന്നു പരിഹസിച്ചു ചിരിക്കുന്നു. ഇവിടെ നമ്മള്‍ ഒറ്റപെടുന്നു, ഒരു വിഢ്ഢിയായി തീരുന്നു.

എന്താണു ചുറ്റും സംഭവിക്കുന്നതു? "അറിയില്ല്യ..." പതിവുപോലെ എന്നത്തേയും ഉത്തരം. അതിനു മാത്രം ഒരു മാറ്റവും ഇല്ല്യ.  അന്നും ഇന്നും ജീവിതത്തില്‍ ഒരുപോലെ എപ്പോഴും മുഴങ്ങി കേള്‍ക്കുന്ന വാക്ക്  "അറിയില്ല്യ...".


അതെ ആര്‍ക്കാണു എല്ലാം അറിയാന്‍ കഴിയുന്നതു?. ആഗ്രഹിച്ചതു എല്ലാം നേടി എന്നു കരുതി സന്തോഷിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ അറിയില്ല ചിലപ്പോള്‍ അതു ഒരു ദുരന്തത്തിന്റെ തുടക്കമാവാം..... അതല്ലെങ്കില്‍ പ്രതീക്ഷിക്കാത്ത കുറേ നഷ്ട്ടങ്ങളുടെ ആരംഭമാവാം. കുറേ ദൂരം പിന്നിട്ടു കഴിയുമ്പോള്‍ ചില നിമിഷങ്ങള്‍ നമ്മോടു ചോദിക്കും... നീ എന്തു നേടി?..... കൂടെനിന്നവരെ ചതിച്ചും, സ്നേഹിച്ചവരെ വേദനിപ്പിച്ചും നേടിയതു നിന്റെ നേട്ടങ്ങളായിരുന്നോ? എന്തിനാണു എവിടെക്കാണു ഇനിയും ഓടുന്നതു?

അവിടെയും നമുക്കു ഉത്തരമുണ്ടാവില്ല്യ.. പക്ഷെ ആ നിരാശയില്‍ ഒന്നു നമ്മള്‍ തിരിച്ചറിയും നമ്മുടെ ആഗ്രഹങ്ങള്‍, നമ്മുടെ പ്രതീക്ഷകള്‍ അതെല്ലാം വെറൂം മുന്‍വിധികള്‍ മാത്രമായിരുന്നു എന്ന്‌. ഈശ്വരന്റെ നിശ്ചയം അല്ലെങ്കില്‍ കാലത്തിന്റെ തീരുമാനം അതായിരുന്നു എന്നും ശരിയായ തീരുമാനം.  അതിനു മുന്‍പില്‍ സ്വാര്‍ത്ഥത നിറഞ്ഞ പ്റാര്‍ത്ഥനകള്‍ക്കോ, കൈക്കൂലിയാകുന്ന വഴിപാടുകള്‍ക്കോ സ്ഥാനമെവിടെ?

പക്ഷെ എന്താണു ഇങ്ങനെയൊക്കെ? എന്തുകൊണ്ടാണിങ്ങനെയോക്കെ?  ചില ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുന്നതാണു നല്ലതു.  അതുകൊണ്ടൂ തന്നെ വീണ്ടും പറഞ്ഞു.  "അറിയില്ല്യ.."

സംഭവിക്കേണ്ടതു സംഭവിക്കും അതു സംഭവിച്ചുകൊണ്ടിരിക്കുന്നു.


Friday, November 23, 2012

എന്റെ മഞ്ഞ -1



രാവിലെ അന്പലത്തില്‍ പോവാനിറങ്ങിയതാണു. തലേന്നു മഴ പെയ്തതുകൊണ്ടു സാധാരണ പൊവുന്ന വഴിയില്‍ നിറയെ ചെളിനിറഞ്ഞിട്ടുണ്ടായിരുന്നു. അല്പ്പം ദൂരം നടന്നാലും കുഴപ്പമില്ല, എന്തായാലും ആ വഴി പോവേണ്ടെന്നു തീരുമാനിച്ചു തിരിഞ്ഞു നടന്നു. സാധാരണ 15 മിനിറ്റു മതി. ഇത്പ്പൊ എത്രെ സമയം എടുക്കുമെന്നു അറിയില്ല.

 വഴിയില്‍ കണ്ട ഒരു ആന്റി പറഞ്ഞ ലാന്റ് മാര്ക്കു നോക്കി നടന്നു. അതുവരെ ആ വഴി പോയിടുണ്ടായിരുന്നില്ല. ഒരു തിരിവു കഴിഞ്ഞപ്പൊള്‍ ചെന്നെത്തിയതു വേറൊരു ലോകത്തായിരുന്നു. ഇരുവശവും പൂത്തുനില്ക്കുന്ന മരങ്ങള്‍ ആ പാത മുഴുവന്‍ മഞ്ഞ നിറമുള്ള പൂക്കള്‍ വിരിച്ചിരിക്കുന്നു.


ഒരു പുതിയ ജീവിതത്തിലേക്കുള്ളൊരു പറിച്ചു നടല്‍, അതായിരുന്നു ഈ സിറ്റിയിലേക്കുള്ള വരവിന്റെ പ്രധാന ഉദ്ദേശം.  ഈ അന്പലവും, ആശ്രമവും ഒക്കെ അതിനു എന്നെ ഒരുപാടു സഹായിച്ചു. ഒറ്റക്കാണെങ്കിലും എന്നെ ഇവിടെ പിടിച്ചു നിറ്ത്തുന്നതും ഇതൊക്കെതന്നെയാണു. കൂടെ ഈശ്വരനും പിന്നെ കുറേ നഷ്ടങ്ങളുടെ ഓര്മകളും.

ഇടത്തരം വലിപ്പമുള്ള മഞ്ഞപൂക്കള്‍ അതേതായലും, ജമന്തിയല്ലെങ്കില്‍ പിന്നെ എനിക്കു മന്ദാരമാണു. വീണ്ടും അങ്ങനൊരു കാഴ്ച കണ്ടപ്പൊള്‍ സന്തോഷം തോന്നി. എനിക്കു ഒരുപാടു ഇഷ്ട്ടമുള്ള എന്റെ മഞ്ഞ മന്ദാരം..... നഷ്ട്ടപെട്ട ഒരു വസന്തകാലത്തിന്റെ ബാക്കിനില്കുന്ന വേദനയാണു അതെന്നെ ഓര്മിപ്പിച്ചിരുന്നതു. പക്ഷെ ഇപ്പോള്‍ അതിന്റെ സൌന്ദര്യം, അതിലെ ശാന്തത അതിലുപരി ഒരു ഈശ്വര സാനിധ്യം എനിക്കു അനുഭവപ്പെടുന്നു.

ഒന്നും നഷ്ട്ടപെടുകയായിരുന്നില്ല... ഓരോ ബന്ധ്ത്തിന്റെയും അറ്‌ത്ഥം മനസിലാക്കുവാന്‍ ഈശ്വരന്‍ ഒരു അവസരം തരുകയായിരുന്നു എന്നു തിരിച്ചറിയാന്‍ വൈയികിപ്പോയി. അന്പലത്തിന്റെ പടികള്‍ കയറി കണ്ണന്റെ മുന്നില്‍ ചെന്നു നിന്നപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞിരുന്നു. എങ്കിലും മനസ്സില്‍ സന്തോഷം നിറഞ്ഞ ഒരു ശാന്തതയായിരുന്നു.


Monday, April 25, 2011

സന്ധ്യ


അരുവിയെ പുല്‍കുന്ന സൂര്യനറിയില്ല
അകലുന്ന സന്ധ്യയുടെ അഴലിന്റെ വേദന.
മായുന്ന സിന്ധൂരത്തിനൊപ്പം മറയുന്നു
ജീവിതത്തിന്റെ രമണീയ ചിത്രങ്ങള്‍

പുലരുവാനായിനിയുമൊരു ജന്മമെന്നോ?

വീണ്ടുമൊരു രാത്രിയെ നല്‍കുവാന്‍ മാത്രമായ്
വേണ്ടയിനി പകലിന്റെ കിരണങ്ങള്‍
അന്ധകാരത്തിന്റെ നിശബ്ദതയിലീ എകാന്തതയെ
അവള്‍ തന്നിലേക്കേറ്റുവാങ്ങുന്നു.

Thursday, March 3, 2011

നന്ദിതയ്ക്ക്


നന്ദിത,


ജീവിതത്തിന്റെ വെളിച്ചം കാലം എത്തുന്നതിനു മുന്പെ അണഞ്ഞു പോയ തന്നോടു ഇങ്ങനെയൊരു വിനിമയം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല്...........


ജീവിതത്തിന്റെ കടുത്ത പ്രതിസന്തികളെ നേരിട്ട തന്റെ ഒരോ വാക്കുകളിലും തന്നെ ഞാന്‍ അറിയുകയായിരുന്നു. നിറം മങ്ങിപ്പോയ തൂലിക തുമ്പിലെ വാക്കുകള്ക്കു ഒരിക്കല്‍ കനലിന്റെ തീക്ഷണതയായിരുന്നു. ആരുടെയും മനസിനെ ഉരുക്കാനും അതില്‍ അലിയിക്കാനും കഴിവുള്ളതായിരുന്നു അത്‌.


എങ്കിലും ആ കവിതയിലെ പറയാത്ത വരികളിലെ പൊരുള്‍ നീ പറയാതെ തന്നെ എനിക്കു മനസിലാവും. കാലത്തിന്റെ യാത്രയില്‍ എനിക്കും നിനക്കൂമിടയില്‍ ദൂരമേറെയുണ്ടെങ്കിലും അനുഭവങ്ങളുടെ സാദൃശ്യം നമ്മളെ ഒരേ ചരടിലാണു കൊരുത്തിരിക്കുന്നതെന്നു തോന്നുന്നു.


എന്റെ വാക്കുകള്‍ക്കു നിന്റെ ഭാഷയുടെ തീവ്രതയോ തീക്ഷണതയോ ഇല്ലായിരിക്കാം. എങ്കിലും ഹൃദയതിന്റെ ശബ്ദം നീ തിരിച്ചറിയും എന്ന വിശ്വാസം മാത്രമാണു ഇന്നു നിനക്കു വെണ്ടി ഈ വരികള്‍ കുറിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്‌. കേള്‍ക്കാനവത്ത ശബ്ദമായി എതോ ഒരു ലോകത്തു ഇരുന്നു നീ പറയുന്ന വാക്കുകളിലെ പൊരുള്‍ എന്തെന്നു മനസിലക്കാന്‍ ഞാനിന്നു അലയുകയാണു.


പലപ്പൊഴായി എന്നോടു നീ ഞാന്‍ അറിഞ്ഞും അറിയാതെയും പറഞ്ഞിരുന്നതിന്റെ അര്‍ത്ഥം മനസിലാക്കുവാന്‍ വളരെ വൈകിപ്പോയെന്നു വളരെ വൈകിപ്പോയെന്നു എനിക്കറിയാം. ഏങ്കിലും എപ്പൊഴൊ പറയാന്‍ മറന്ന ഒരു ആശ്വാസവാക്കിന്റെ ബാക്കിയാണു എന്റെ ഈ കത്തെന്നു നീ തിരിച്ചറിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു



Wednesday, February 23, 2011

സ്വപ്നനങ്ങളുടെ താഴ്വാരം


എന്റെ സ്വപ്നനങ്ങളുടെ താഴ്വാരം വിജനമായിരുന്നു.

ഇരുള്‍ വീണ എതോ സന്ധ്യില്‍ എങ്ങോ മറഞ്ഞ നിഴല്‍ കണ്ടു തെറ്റുദ്ധരിച്ചു ആ കാലൊച്ചകള്ക്കായ് ഞാന്‍ കാത്തിരുന്നു.
നേരം പുലര്ന്നപ്പോള്‍ തിരിച്ചറിഞ്ഞു എന്റെ സ്വപ്നനങ്ങളുടെ താഴ്വാരം വീണ്ടും വിജനമാണെന്ന്.

വസന്തത്തിന്റെ തേരില്‍ വഴിതെറ്റി വന്ന കാറ്റിന്റെ തമാശയായിരുന്നു ഞാന്‍ കണ്ട നിഴലുകള്‍.

Saturday, February 12, 2011

എന്റെ മഞ്ഞ മന്ദാരം

എന്തു പറയണം എന്റെ മഞ്ഞ മന്ദാരത്തെകുറിച്ച്‌?.....

വെറുതെ സാങ്കല്പ്പിക സ്വപ്നങ്ങളില്‍ ഒരുപാടു ഉയരങ്ങളിലേക്കു പറന്നുയര്‍ന്ന്‌ അവസാനം യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ചിറകുകള്‍ തളര്ന്നു നഷ്ട്ത്തിന്റെ അഗാധഗര്ത്തത്തിലേക്കു പിടഞ്ഞു വീണ മീവല്‍ പക്ഷിയെന്നോ ?..............
അതോ സത്യം മനസിലാക്കാതെ കുറേ വിഢ്ഢി സ്വപ്നങ്ങള്‍ വിശ്വ്സിച്ച ഒരു വിഢ്ഢിയെന്നോ?



ചുറ്റുപാടുകളുടെയും ,വ്യക്തികളുടെയും അതിപ്രസരം ആ പ്രണയത്തിന്റെ വേരുകള്‍ പറിച്ചെറിയും എന്നു അറിയാമായിരുന്നിട്ടും, കാല്പനികതയുടെ തലത്തിലെ യഥാര്ത്ഥ പ്രണയത്തില്‍ അവള്‍ വിശ്വസിചു.

ജീവിതത്തിന്റെ യാത്രയില്‍ എപ്പോഴോ ഒരു വസന്തം സമ്മാനിച്ച പൂക്കാലം എക്കാലവും ഉണ്ടാവും എന്നു വിശ്വസിച്ചതു എന്തിനായിരുന്നു? ഒരിക്കലും വാടാത്ത പൂക്കളെ സമ്മാനിക്കാന്‍ എതെങ്കിലും ഒരു വസന്തത്തിനു ഇന്നോളമായിട്ടുണ്ടോ?

Thursday, January 20, 2011

കാത്തിരിപ്പ്

ജീവിതം എന്നും ഒരു കാത്തിരിപ്പാന്നു സ്നേഹത്തിനുവേണ്ടി, സാന്ത്വനത്തിനു വേണ്ടി, സമാധാനത്തിനു വേണ്ടി, ഒന്നും ആഗ്രഹിക്കാനില്ലത്തപോള്‍ മരണത്തിനു വേണ്ടിയും................. എന്നോ വായിച്ച് മനസ്സില്‍ പതിഞ്ഞു പോയ വരികള്‍..... എന്തൊക്കെയോ സത്യങ്ങളുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു.

ജീവിതത്തിലെ പ്രതീക്ഷകലാന്നു നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.... അതെല്ലാം ഓരോന്നായി കൊഴിഞ്ഞു വീഴുമ്പോള്‍ അതിലെ അവസാനത്തെ പ്രതീക്ഷയുടെ കിരണവും എരിഞ്ഞടങ്ങുമ്പോള്‍ മാത്രമേ ഇരുട്ടിലായ ജീവിതത്തിന്റെ ശൂന്യത നമ്മള്‍ തിരിച്ചറിയൂ...............

Wednesday, January 19, 2011

പ്രാര്‍ത്ഥന



എന്റെ കണ്ണന്‍ എനിക്കെന്നും കൂട്ടായിരുന്നു. എന്റെ സങ്കടങ്ങള്‍ പറയാനും, പരാതികള്‍ കേള്‍ക്കാനും ഒക്കെയായി കണ്ണന്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ.

എപ്പ്പോഴാ ഞാന്‍ അത് മറന്നു പോയത്? ഇടയ്ക്കു ഞാന്‍ എന്റെ കൃഷ്ണനെ മറന്നോ? എന്റെ എല്ലാ തെറ്റുകളും പൊറുക്കുന്ന കണ്ണാ ഇതും നീ എന്നോട് ക്ഷമിക്കുമോ? തെറ്റ് പറ്റി പോയി ...... വേറെ ഏതോ ലോകത്തില്‍ നടക്കാത്ത വിഡ്ഢി സ്വപ്‌നങ്ങള്‍ കാന്നുന്നതിനിടക്ക് ഞാന്‍ എന്റെ കണ്ണനെ ഓര്‍ത്തില്ല......
എന്നോട് ക്ഷമിക്കുമോ കണ്ണാ..............?