Saturday, October 20, 2007

ഒരു നിമിഷം

വിശാലമയ ആകാശത്തിന്റെയും കണ്ണെത്താദൂരത്തോളമുള്ള സമുദ്രത്തിന്റെയും നീലിമയുടെ അനന്തതയില്‍ നോക്കിനില്‍ക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നു പോവുന്നു.

ഇവിടെ ഈ തീരത്തു നില്‍ക്കുമ്പോള്‍ തിരമാലകളുടെ ഘര്‍ജ്ജനങ്ങള്‍ക്കു പോലും എന്നെ ഉണര്‍ത്താന്‍ കഴിയുന്നില്ല.......


ഏതോ അനന്തതയുടെ അഗാധതയില്‍, തിരിച്ചു വരാന്‍ കഴിയാത്ത ഓര്‍മകളിള്‍ പെട്ടുഴലുമ്പോള്‍, ഞാന്‍ എന്നും ഇവിടെ ഒറ്റക്കാണെന്നു തിരിച്ചറിയുന്നു. ഇവിടെ സ്വപ്നങ്ങളില്ല്യ.....മനം മയക്കുന്ന വര്‍ണ്ണങ്ങളില്ല്യ.... സന്ധ്യയുടെ കുങ്കുമക്കുറിയും സൂര്യന്റെ നിലവിളക്കും ഈ തീരത്തിനു എന്നും ഭംഗി കൂട്ടിയിട്ടേയുള്ളു.

സ്വര്‍ണ്ണത്തിനു സുഗന്ധം എന്ന പൊലെ ഈ പ്രകൃതിക്കു താളമേകിക്കൊണ്ടു എങ്ങു നിന്നോ ഒഴുകി വരുന്ന അക്ഷരങ്ങള്‍ എന്റെ ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുന്നു. അക്ഷരം,... ഈശ്വരന്‍.., അതിനു മനുഷ്യനെ ഉണര്‍ത്താനാവും,....... എതു ശരീരത്തിനും ജീവന്‍ നല്കനവും,............ആരെയും നയിക്കാന്‍ കഴിയും....!!!!

ഇതു എന്നെ എങ്ങോട്ടാണു കൊണ്ടുപൊവുന്നത്‌ ?..........

കാലത്തിന്റെ സംഗീതമാണു ഇതെന്നു ഞാനറിയുന്നു.... നമ്മള്‍ അറിയതെ തന്നെ അതു നമ്മളെ നയിക്കുന്നു. മുന്‍വിധികളോടെ നമ്മള്‍ ഒരോന്നു പ്രവര്‍ത്തിക്കുമ്പോള്‍ ......നമ്മെ വിഢ്ഢികളാക്കികൊണ്ടു താന്‍ മാത്രമാണു ശരിയെന്നു കാലം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. അതെ, നമ്മുക്കു പലപ്പോഴും തീരുമാനിക്കാനും, അതിനനുസരിച്ചു പ്രവര്‍ത്തിക്കണമെന്നു ആഗ്രഹിക്കാനും മാത്രമേ കഴിയാറുള്ളൂ. വിധി എന്നു നമ്മള്‍ പറയുന്ന കാലത്തിന്റെ തീരുമാനം, അല്ലെങ്കില്‍ ഈശ്വരന്റെ നിശ്ചയം അതിന്റെ മുന്‍പില്‍ നമ്മളെല്ലാം നിസ്സഹായരായിട്ടേ ഉള്ളൂ.

അതില്‍ നിന്നും ഒട്ടും വ്യത്യസ്തയല്ല ഞാനും. ഈ ജീവിതത്തിന്റെ, കാലത്തിന്റെ സംഗീതത്തിനു മുന്‍പില്‍ അതിനെ മറികടക്കാനാവാതെ പലരേയും പോലെ നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ എനിക്കും കഴിഞ്ഞിട്ടുള്ളു. പക്ഷെ എതൊരു സംഗീതത്തിനെയും ആസ്വദിക്കാം എന്ന പോലെ, ഇതിനെയും നമുക്കു ആസ്വദിക്കം, സ്വന്തമാക്കാം. അപ്പോള്‍ അതു നമ്മുടെ മാത്രം ജീവിതമായി, സ്വന്തം അനുഭവസംഗീതമായി മാറുന്നു. അപ്പൊഴാണു നമ്മളെ ഈ ലോകം തിരിച്ചറിയുന്നതും.


അതെ..... ജീവിതത്തിനെ നിസ്സഹായതയോടെ നോക്കി കാണുന്നവരെയല്ല, മറിചു അതിനെ സ്വീകരിച്ചു ഒപ്പം ശ്രുതിമീട്ടി അതിന്റെ സംഗീതം കൂടുതല്‍ ഇമ്പമാക്കിതീര്‍ക്കുന്നവരെയാണു ഈ ലോകം അംഗീകരിക്കുന്നതും തിരിച്ചരിയുന്നതും... :)

"He that would govern others, first should be the master of himself."

.

Sunday, October 7, 2007

നഷ്ടസുഗന്ധം

എന്റെ സ്നേഹത്തിന്റെ ശബ്ദം ബന്ധങ്ങളുടെ കെട്ടുപാടുകള്‍ക്കുളില്‍ കുരുങ്ങി കിടന്നു.

ഒരിക്കലും പറയാത്ത നിന്റെ വാക്കുകളില്‍ ഞാന്‍ നിന്നെ തിരിച്ചറിഞ്ഞെങ്കിലും, തിരിച്ചു തരാനാകാത്ത സ്നേഹത്തിന്റെ പേരില്‍ ഞാന്‍ നിന്നോടു ക്ഷമ ചോദിക്കുന്നു.....





"നിത്യവും നിന്‍ പദസ്വനം കാതോര്‍ത്തിരുനു ഞാന്‍.
ഇന്നുമീ മനതാരില്‍ മൊട്ടിട്ട വിരിയാത്ത മോഹങ്ങള്‍
പ്രതീക്ഷതന്‍ തേരിലേറിയമരുന്നു.

നിന്‍ സ്നേഹമാം മാരിയേറ്റു കുതിര്‍ന്നീടുവാന്‍
കാത്തിരിക്കുമീ വിരിയാത്ത മൊട്ടുകള്‍.
ഏകയാം എന്റെയീ മൌനങ്ങളെയെന്നും
വാചാലമക്കിടുന്നു നിന്റെ സ്നേഹം.
അറിയുന്നു ഞാന്‍ നിന്നെയെങ്കിലും അദ്രുശ്യമാം
കമ്പിയഴികള്‍ തീര്‍ക്കുന്നു ബന്ധനങ്ങള്‍.

ഉഴലുന്നു ഹൃദയത്തിന്നാഴങ്ങളില്‍
ഏങ്കിലും സാന്ദ്രമാംനിമിഷങ്ങളിള്‍ നിനക്കാവുമോ
ഇന്നുമെന്‍ മൌനങ്ങളില്‍ എന്നെയറിയാന്‍?

തങ്ങി നില്ക്കുന്നു ജീവിതത്തില്‍
നിന്റെ സ്നേഹത്തിന്‍ ‘നഷ്ടസുഗന്ധം’

അറിയുന്നു ഞാന്‍ നിന്നെയെങ്കിലും
തേങ്ങുമീ ഗദ്ഗദം ചൊല്ലതെ ചൊല്ലുന്നു

ഏന്നെ അറിയുക, എന്നോടു ക്ഷമിക്ക നീ….."

.

പ്രത്യാശ

മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതു പ്രതീക്ഷകളാണല്ലൊ..........അസ്വസ്ഥമായ ഇന്നലെകള്‍ക്കും , സമാധാനമില്ലാത്ത ഇന്നേക്കും വിട.......

പ്രതീക്ഷിക്കാം നാളെയുടെ നല്ല നളുകള്‍..............




ഓര്‍മകളിന്നും സുഗന്ധം പരത്തുന്ന
മാനസതാരാം നന്ദനത്തില്‍,
സ്നിഗ്ദമാം ഇലച്ചാര്‍ത്തിന്‍ മൂടുപടം
നീക്കി അസ്വസ്ഥമാം വിളറിയ
മുഖവുമായ് മുന്നിലെത്തി..............

എന്നുമീ കണ്ണില്‍ തെളിയട്ടെ ദീപങ്ങള്‍......
നെയ്‌്‌ത്തിരിനാളങ്ങള്‍ അണയാതിരിക്കട്ടെ
എന്നാശ്വാസമേകി നീ...

മനസിന്‍ മരുഭൂമിയില്‍ സ്നേഹം
ഒരു വര്‍ഷമായ് പെയ്‌്‌തിറങ്ങി...
അസ്വസ്ഥമാം ഇന്നലെയുടെ നാളുകള്‍
ശാന്തമായ് നിന്റെ മുന്നില്‍

എന്നുമെന്‍ സ്മൃതിയില്‍ മാധുര്യം പകര്‍ന്നിടുന്നു.
ഏങ്കിലും പിന്നെയും തെളിയുന്നു,
വിളറുന്ന മുഖങ്ങള്‍ മിന്നിമറയുന്നു,
ഓര്‍മ്മയാം ദര്‍പ്പണ്ണത്തില്‍...

നോവുന്നു മധുരവും എന്നറിഞ്ഞിന്നും,
കണ്ടെടുക്കുന്നു നിത്യം
പ്രത്യാശതന്‍ നാളുകള്‍.

.