എന്റെ സ്നേഹത്തിന്റെ ശബ്ദം ബന്ധങ്ങളുടെ കെട്ടുപാടുകള്‍ക്കുളില്‍ കുരുങ്ങി കിടന്നു.
ഒരിക്കലും പറയാത്ത നിന്റെ വാക്കുകളില്‍ ഞാന്‍ നിന്നെ തിരിച്ചറിഞ്ഞെങ്കിലും, തിരിച്ചു തരാനാകാത്ത സ്നേഹത്തിന്റെ പേരില്‍ ഞാന്‍ നിന്നോടു ക്ഷമ ചോദിക്കുന്നു.....
ഒരിക്കലും പറയാത്ത നിന്റെ വാക്കുകളില്‍ ഞാന്‍ നിന്നെ തിരിച്ചറിഞ്ഞെങ്കിലും, തിരിച്ചു തരാനാകാത്ത സ്നേഹത്തിന്റെ പേരില്‍ ഞാന്‍ നിന്നോടു ക്ഷമ ചോദിക്കുന്നു.....
"നിത്യവും നിന്‍ പദസ്വനം കാതോര്‍ത്തിരുനു ഞാന്‍.
ഇന്നുമീ മനതാരില്‍ മൊട്ടിട്ട വിരിയാത്ത മോഹങ്ങള്‍
പ്രതീക്ഷതന്‍ തേരിലേറിയമരുന്നു.
നിന്‍ സ്നേഹമാം മാരിയേറ്റു കുതിര്‍ന്നീടുവാന്‍
കാത്തിരിക്കുമീ വിരിയാത്ത മൊട്ടുകള്‍.
ഏകയാം എന്റെയീ മൌനങ്ങളെയെന്നും
വാചാലമക്കിടുന്നു നിന്റെ സ്നേഹം.
അറിയുന്നു ഞാന്‍ നിന്നെയെങ്കിലും അദ്രുശ്യമാം
കമ്പിയഴികള്‍ തീര്‍ക്കുന്നു ബന്ധനങ്ങള്‍.
ഉഴലുന്നു ഹൃദയത്തിന്നാഴങ്ങളില്‍
ഏങ്കിലും സാന്ദ്രമാംനിമിഷങ്ങളിള്‍ നിനക്കാവുമോ
ഇന്നുമെന്‍ മൌനങ്ങളില്‍ എന്നെയറിയാന്‍?
തങ്ങി നില്ക്കുന്നു ജീവിതത്തില്‍
നിന്റെ സ്നേഹത്തിന്‍ ‘നഷ്ടസുഗന്ധം’
അറിയുന്നു ഞാന്‍ നിന്നെയെങ്കിലും
തേങ്ങുമീ ഗദ്ഗദം ചൊല്ലതെ ചൊല്ലുന്നു
ഏന്നെ അറിയുക, എന്നോടു ക്ഷമിക്ക നീ….."
.

