ഇവിടെ ഈ തീരത്തു നില്‍ക്കുമ്പോള്‍ തിരമാലകളുടെ ഘര്‍ജ്ജനങ്ങള്‍ക്കു പോലും എന്നെ ഉണര്‍ത്താന്‍ കഴിയുന്നില്ല.......
ഏതോ അനന്തതയുടെ അഗാധതയില്‍, തിരിച്ചു വരാന്‍ കഴിയാത്ത ഓര്‍മകളിള്‍ പെട്ടുഴലുമ്പോള്‍, ഞാന്‍ എന്നും ഇവിടെ ഒറ്റക്കാണെന്നു തിരിച്ചറിയുന്നു. ഇവിടെ സ്വപ്നങ്ങളില്ല്യ.....മനം മയക്കുന്ന വര്‍ണ്ണങ്ങളില്ല്യ.... സന്ധ്യയുടെ കുങ്കുമക്കുറിയും സൂര്യന്റെ നിലവിളക്കും ഈ തീരത്തിനു എന്നും ഭംഗി കൂട്ടിയിട്ടേയുള്ളു.
സ്വര്‍ണ്ണത്തിനു സുഗന്ധം എന്ന പൊലെ ഈ പ്രകൃതിക്കു താളമേകിക്കൊണ്ടു എങ്ങു നിന്നോ ഒഴുകി വരുന്ന അക്ഷരങ്ങള്‍ എന്റെ ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുന്നു. അക്ഷരം,... ഈശ്വരന്‍.., അതിനു മനുഷ്യനെ ഉണര്‍ത്താനാവും,....... എതു ശരീരത്തിനും ജീവന്‍ നല്കനവും,............ആരെയും നയിക്കാന്‍ കഴിയും....!!!!
ഇതു എന്നെ എങ്ങോട്ടാണു കൊണ്ടുപൊവുന്നത് ?..........
കാലത്തിന്റെ സംഗീതമാണു ഇതെന്നു ഞാനറിയുന്നു.... നമ്മള്‍ അറിയതെ തന്നെ അതു നമ്മളെ നയിക്കുന്നു. മുന്‍വിധികളോടെ നമ്മള്‍ ഒരോന്നു പ്രവര്‍ത്തിക്കുമ്പോള്‍ ......നമ്മെ വിഢ്ഢികളാക്കികൊണ്ടു താന്‍ മാത്രമാണു ശരിയെന്നു കാലം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. അതെ, നമ്മുക്കു പലപ്പോഴും തീരുമാനിക്കാനും, അതിനനുസരിച്ചു പ്രവര്‍ത്തിക്കണമെന്നു ആഗ്രഹിക്കാനും മാത്രമേ കഴിയാറുള്ളൂ. വിധി എന്നു നമ്മള്‍ പറയുന്ന കാലത്തിന്റെ തീരുമാനം, അല്ലെങ്കില്‍ ഈശ്വരന്റെ നിശ്ചയം അതിന്റെ മുന്‍പില്‍ നമ്മളെല്ലാം നിസ്സഹായരായിട്ടേ ഉള്ളൂ.
അതില്‍ നിന്നും ഒട്ടും വ്യത്യസ്തയല്ല ഞാനും. ഈ ജീവിതത്തിന്റെ, കാലത്തിന്റെ സംഗീതത്തിനു മുന്‍പില്‍ അതിനെ മറികടക്കാനാവാതെ പലരേയും പോലെ നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ എനിക്കും കഴിഞ്ഞിട്ടുള്ളു. പക്ഷെ എതൊരു സംഗീതത്തിനെയും ആസ്വദിക്കാം എന്ന പോലെ, ഇതിനെയും നമുക്കു ആസ്വദിക്കം, സ്വന്തമാക്കാം. അപ്പോള്‍ അതു നമ്മുടെ മാത്രം ജീവിതമായി, സ്വന്തം അനുഭവസംഗീതമായി മാറുന്നു. അപ്പൊഴാണു നമ്മളെ ഈ ലോകം തിരിച്ചറിയുന്നതും.

അതെ..... ജീവിതത്തിനെ നിസ്സഹായതയോടെ നോക്കി കാണുന്നവരെയല്ല, മറിചു അതിനെ സ്വീകരിച്ചു ഒപ്പം ശ്രുതിമീട്ടി അതിന്റെ സംഗീതം കൂടുതല്‍ ഇമ്പമാക്കിതീര്‍ക്കുന്നവരെയാണു ഈ ലോകം അംഗീകരിക്കുന്നതും തിരിച്ചരിയുന്നതും... :)
"He that would govern others, first should be the master of himself."
.

