Friday, May 2, 2008

നിറങ്ങള്‍

""ഒരു വിളിപാടകലെയായിരുന്നു നീ"

കുങ്കുമചാര്‍ത്തണിഞ്ഞു നില്ക്കുന്ന സന്ധ്യയിലും, പ്രഭാതത്തില്‍ പുല്‍ ക്കൊടിതുമ്പില്‍ നിന്നും ഉതിര്‍ന്നു വീഴാന്‍ കാത്തു നില്‍ക്കുന്ന മഞ്ഞുതുള്ളിയിലും......... അങ്ങനെ പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു നില്‍ക്കുന്ന എല്ലാത്തിലും അവന്‍ അവളെ കണ്ടു.

ഈ സന്ധ്യയെ നിറച്ചാര്‍ത്തണിയിക്കുന്നതു നീയാണു, മഞ്ഞുനീര്‍ത്തുള്ളികളില്‍ പ്രതിഫലിക്കുന്ന വര്‍ണ്ണങ്ങള്‍ നിന്റെ മന്തസ്മിതങ്ങളാണു......




സന്ധ്യാംബരത്തിന്റെ ചെംചുവപ്പോലും
നിറങ്ങള്‍ക്കു ശോഭയേകി നീ.
എന്റെ സ്വപ്നങ്ങളെ ആയിരം വര്‍ണ്ണങ്ങളില്‍
ചാലിച്ചെഴുതിയ ചിത്രങ്ങള്‍
തീര്‍ത്തതു നീയായിരുന്നു……..

അലയുന്ന മനസ്സുമായ് അലറിത്തെറിക്കുന്ന
ആഴിതന്‍ ഏകാന്ത തീരത്തു
ഏതോ ശാന്തമാം സ്വപ്നം പോലെ
അലയുന്നു ഞാന്‍, അതില്‍
വിടരുന്നു പവിഴപ്പുറ്റുകല്‍ വര്‍ണ്ണങ്ങള്‍.

ശീതളഛായയേകി നില്ക്കുന്ന വനാന്ത-
രന്തിന്‍ നിഗൂഢസ്വപ്നങ്ങളില്‍
മന്ദമാരുതന്റെ താരാട്ടുകേട്ടുറങ്ങുന്ന
പുല്കൊടിതുമ്പില്‍ നിന്നുതിര്‍ന്നുവീണതു
നിന്‍ മന്ദസ്മിതത്തിന്‍ എഴുവര്‍ണ്ണങ്ങളായിരുന്നു.

അനര്‍ഘമാം നിമിഷത്തിന്റെയന്ത്യതില്‍
നിന്നെ ഞാനറിഞ്ഞുവെന്നാകിലും……
ഇനിയും എത്റ സംവല്‍സരങ്ങള്‍ നിന്നടുത്തെത്തുവാന്‍
ഒരു വിളിപാടകലെയാണെന്നു തിരിച്ചറിഞ്ഞെങ്കിലും
കഴിയുമോ ഹ്രസ്വമാം ദൂരത്തെ വിജയിക്കുവാന്‍ ?.....

.