ഇരുളിന്‍ മറവില്‍ ഏകയായ് ഞാനിരുന്നു.
നിഴലുകള്‍ കൂട്ടരായ് രാവിന്‍ നിശബ്ദതയില്‍
നേര്‍ത്ത വര്‍ഷത്തിന്‍ സംഗീതം നുകരവേ
ഏകാന്തതയെ തല്ലിക്കെടുത്തി നീ വന്നു .
നിന്നെയറിയാനായ് അലഞ്ഞപ്പൊഴും
ഒന്നുമുരിയാടതെ നിന്നു നീ.
കേള്‍ക്കാനാവാത്ത ശബ്ദ്മായെന്നും
എന്നരികില്‍ വന്നു നീ.
തുരുമ്പു വന്നോരെന്‍ വീണകമ്പികള്‍
മീട്ടിയതു നിന്റെ പദസ്വനമായിരുന്നു.
നിനവിന്റെയേതോ അറിയാത്ത നിമിഷത്തില്‍
നിന്‍ നിഴല്‍ കാണാതെകാണവെ
ഇന്നുമാ ഗാനവും രൂപവും
എവിടെയെന്നോര്‍പ്പു ഞാന്‍.
എന്റെ ഒരായിരം ചോദ്യങ്ങള്‍ക്കു മുന്നിലും
പതറാതെ നില്‍ക്കവെ
മന്ദസ്മിതം തൂകിയൊരുവാക്കു പറയാതെ
അകന്നുപോയി നീയെങ്കിലും
ഇന്നു നിന്നെയറിയുന്നു ഞാനെന്‍
പ്രിയസഖീ മൌനമായിരുന്നു നീ.

