Monday, April 25, 2011
സന്ധ്യ
Thursday, March 3, 2011
നന്ദിതയ്ക്ക്
നന്ദിത,
ജീവിതത്തിന്റെ വെളിച്ചം കാലം എത്തുന്നതിനു മുന്പെ അണഞ്ഞു പോയ തന്നോടു ഇങ്ങനെയൊരു വിനിമയം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല്...........
ജീവിതത്തിന്റെ കടുത്ത പ്രതിസന്തികളെ നേരിട്ട തന്റെ ഒരോ വാക്കുകളിലും തന്നെ ഞാന്‍ അറിയുകയായിരുന്നു. നിറം മങ്ങിപ്പോയ തൂലിക തുമ്പിലെ വാക്കുകള്ക്കു ഒരിക്കല്‍ കനലിന്റെ തീക്ഷണതയായിരുന്നു. ആരുടെയും മനസിനെ ഉരുക്കാനും അതില്‍ അലിയിക്കാനും കഴിവുള്ളതായിരുന്നു അത്.
എങ്കിലും ആ കവിതയിലെ പറയാത്ത വരികളിലെ പൊരുള്‍ നീ പറയാതെ തന്നെ എനിക്കു മനസിലാവും. കാലത്തിന്റെ യാത്രയില്‍ എനിക്കും നിനക്കൂമിടയില്‍ ദൂരമേറെയുണ്ടെങ്കിലും അനുഭവങ്ങളുടെ സാദൃശ്യം നമ്മളെ ഒരേ ചരടിലാണു കൊരുത്തിരിക്കുന്നതെന്നു തോന്നുന്നു.
എന്റെ വാക്കുകള്‍ക്കു നിന്റെ ഭാഷയുടെ തീവ്രതയോ തീക്ഷണതയോ ഇല്ലായിരിക്കാം. എങ്കിലും ഹൃദയതിന്റെ ശബ്ദം നീ തിരിച്ചറിയും എന്ന വിശ്വാസം മാത്രമാണു ഇന്നു നിനക്കു വെണ്ടി ഈ വരികള്‍ കുറിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്. കേള്‍ക്കാനവത്ത ശബ്ദമായി എതോ ഒരു ലോകത്തു ഇരുന്നു നീ പറയുന്ന വാക്കുകളിലെ പൊരുള്‍ എന്തെന്നു മനസിലക്കാന്‍ ഞാനിന്നു അലയുകയാണു.
പലപ്പൊഴായി എന്നോടു നീ ഞാന്‍ അറിഞ്ഞും അറിയാതെയും പറഞ്ഞിരുന്നതിന്റെ അര്‍ത്ഥം മനസിലാക്കുവാന്‍ വളരെ വൈകിപ്പോയെന്നു വളരെ വൈകിപ്പോയെന്നു എനിക്കറിയാം. ഏങ്കിലും എപ്പൊഴൊ പറയാന്‍ മറന്ന ഒരു ആശ്വാസവാക്കിന്റെ ബാക്കിയാണു എന്റെ ഈ കത്തെന്നു നീ തിരിച്ചറിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു
Wednesday, February 23, 2011
സ്വപ്നനങ്ങളുടെ താഴ്വാരം
ഇരുള്‍ വീണ എതോ സന്ധ്യില്‍ എങ്ങോ മറഞ്ഞ നിഴല്‍ കണ്ടു തെറ്റുദ്ധരിച്ചു ആ കാലൊച്ചകള്ക്കായ
Saturday, February 12, 2011
എന്റെ മഞ്ഞ മന്ദാരം
വെറുതെ സാങ്കല്പ്പിക സ്വപ്നങ്ങളില്‍ ഒരുപാടു ഉയരങ്ങളിലേക്കു പറന്നുയര്‍ന്ന് അവസാനം യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ചിറകുകള്‍ തളര്ന്നു നഷ്ട്ത്തിന്റെ അഗാധഗര്ത്തത്തിലേക്കു പിടഞ്ഞു വീണ മീവല്‍ പക്ഷിയെന്നോ ?..............
അതോ സത്യം മനസിലാക്കാതെ കുറേ വിഢ്ഢി സ്വപ്നങ്ങള്‍ വിശ്വ്സിച്ച ഒരു വിഢ്ഢിയെന്നോ?

ചുറ്റുപാടുകളുടെയും ,വ്യക്തികളുടെയും അതിപ്രസരം ആ പ്രണയത്തിന്റെ വേരുകള്‍ പറിച്ചെറിയും എന്നു അറിയാമായിരുന്നിട്ടും, കാല്പനികതയുടെ തലത്തിലെ യഥാര്ത്ഥ പ്രണയത്തില്‍ അവള്‍ വിശ്വസിചു.
ജീവിതത്തിന്റെ യാത്രയില്‍ എപ്പോഴോ ഒരു വസന്തം സമ്മാനിച്ച പൂക്കാലം എക്കാലവും ഉണ്ടാവും എന്നു വിശ്വസിച്ചതു എന്തിനായിരുന്നു? ഒരിക്കലും വാടാത്ത പൂക്കളെ സമ്മാനിക്കാന്‍ എതെങ്കിലും ഒരു വസന്തത്തിനു ഇന്നോളമായിട്ടുണ്ടോ?
Thursday, January 20, 2011
കാത്തിരിപ്പ്
ജീവിതത്തിലെ പ്രതീക്ഷകലാന്നു നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.... അതെല്ലാം ഓരോന്നായി കൊഴിഞ്ഞു വീഴുമ്പോള്‍ അതിലെ അവസാനത്തെ പ്രതീക്ഷയുടെ കിരണവും എരിഞ്ഞടങ്ങുമ്പോള്‍ മാത്രമേ ഇരുട്ടിലായ ജീവിതത്തിന്റെ ശൂന്യത നമ്മള്‍ തിരിച്ചറിയൂ...............Wednesday, January 19, 2011
പ്രാര്‍ത്ഥന
എന്റെ കണ്ണന്‍ എനിക്കെന്നും കൂട്ടായിരുന്നു. എന്റെ സങ്കടങ്ങള്‍ പറയാനും, പരാതികള്‍ കേള്‍ക്കാനും ഒക്കെയായി കണ്ണന്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ.
എപ്പ്പോഴാ ഞാന്‍ അത് മറന്നു പോയത്? ഇടയ്ക്കു ഞാന്‍ എന്റെ കൃഷ്ണനെ മറന്നോ? എന്റെ എല്ലാ തെറ്റുകളും പൊറുക്കുന്ന കണ്ണാ ഇതും നീ എന്നോട് ക്ഷമിക്കുമോ? തെറ്റ് പറ്റി പോയി ...... വേറെ ഏതോ ലോകത്തില്‍ നടക്കാത്ത വിഡ്ഢി സ്വപ്‌നങ്ങള്‍ കാന്നുന്നതിനിടക്ക് ഞാന്‍ എന്റെ കണ്ണനെ ഓര്‍ത്തില്ല......




