Wednesday, February 23, 2011

സ്വപ്നനങ്ങളുടെ താഴ്വാരം


എന്റെ സ്വപ്നനങ്ങളുടെ താഴ്വാരം വിജനമായിരുന്നു.

ഇരുള്‍ വീണ എതോ സന്ധ്യില്‍ എങ്ങോ മറഞ്ഞ നിഴല്‍ കണ്ടു തെറ്റുദ്ധരിച്ചു ആ കാലൊച്ചകള്ക്കായ് ഞാന്‍ കാത്തിരുന്നു.
നേരം പുലര്ന്നപ്പോള്‍ തിരിച്ചറിഞ്ഞു എന്റെ സ്വപ്നനങ്ങളുടെ താഴ്വാരം വീണ്ടും വിജനമാണെന്ന്.

വസന്തത്തിന്റെ തേരില്‍ വഴിതെറ്റി വന്ന കാറ്റിന്റെ തമാശയായിരുന്നു ഞാന്‍ കണ്ട നിഴലുകള്‍.

Saturday, February 12, 2011

എന്റെ മഞ്ഞ മന്ദാരം

എന്തു പറയണം എന്റെ മഞ്ഞ മന്ദാരത്തെകുറിച്ച്‌?.....

വെറുതെ സാങ്കല്പ്പിക സ്വപ്നങ്ങളില്‍ ഒരുപാടു ഉയരങ്ങളിലേക്കു പറന്നുയര്‍ന്ന്‌ അവസാനം യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ചിറകുകള്‍ തളര്ന്നു നഷ്ട്ത്തിന്റെ അഗാധഗര്ത്തത്തിലേക്കു പിടഞ്ഞു വീണ മീവല്‍ പക്ഷിയെന്നോ ?..............
അതോ സത്യം മനസിലാക്കാതെ കുറേ വിഢ്ഢി സ്വപ്നങ്ങള്‍ വിശ്വ്സിച്ച ഒരു വിഢ്ഢിയെന്നോ?



ചുറ്റുപാടുകളുടെയും ,വ്യക്തികളുടെയും അതിപ്രസരം ആ പ്രണയത്തിന്റെ വേരുകള്‍ പറിച്ചെറിയും എന്നു അറിയാമായിരുന്നിട്ടും, കാല്പനികതയുടെ തലത്തിലെ യഥാര്ത്ഥ പ്രണയത്തില്‍ അവള്‍ വിശ്വസിചു.

ജീവിതത്തിന്റെ യാത്രയില്‍ എപ്പോഴോ ഒരു വസന്തം സമ്മാനിച്ച പൂക്കാലം എക്കാലവും ഉണ്ടാവും എന്നു വിശ്വസിച്ചതു എന്തിനായിരുന്നു? ഒരിക്കലും വാടാത്ത പൂക്കളെ സമ്മാനിക്കാന്‍ എതെങ്കിലും ഒരു വസന്തത്തിനു ഇന്നോളമായിട്ടുണ്ടോ?