നന്ദിത,
ജീവിതത്തിന്റെ വെളിച്ചം കാലം എത്തുന്നതിനു മുന്പെ അണഞ്ഞു പോയ തന്നോടു ഇങ്ങനെയൊരു വിനിമയം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല്...........
ജീവിതത്തിന്റെ കടുത്ത പ്രതിസന്തികളെ നേരിട്ട തന്റെ ഒരോ വാക്കുകളിലും തന്നെ ഞാന്‍ അറിയുകയായിരുന്നു. നിറം മങ്ങിപ്പോയ തൂലിക തുമ്പിലെ വാക്കുകള്ക്കു ഒരിക്കല്‍ കനലിന്റെ തീക്ഷണതയായിരുന്നു. ആരുടെയും മനസിനെ ഉരുക്കാനും അതില്‍ അലിയിക്കാനും കഴിവുള്ളതായിരുന്നു അത്.
എങ്കിലും ആ കവിതയിലെ പറയാത്ത വരികളിലെ പൊരുള്‍ നീ പറയാതെ തന്നെ എനിക്കു മനസിലാവും. കാലത്തിന്റെ യാത്രയില്‍ എനിക്കും നിനക്കൂമിടയില്‍ ദൂരമേറെയുണ്ടെങ്കിലും അനുഭവങ്ങളുടെ സാദൃശ്യം നമ്മളെ ഒരേ ചരടിലാണു കൊരുത്തിരിക്കുന്നതെന്നു തോന്നുന്നു.
എന്റെ വാക്കുകള്‍ക്കു നിന്റെ ഭാഷയുടെ തീവ്രതയോ തീക്ഷണതയോ ഇല്ലായിരിക്കാം. എങ്കിലും ഹൃദയതിന്റെ ശബ്ദം നീ തിരിച്ചറിയും എന്ന വിശ്വാസം മാത്രമാണു ഇന്നു നിനക്കു വെണ്ടി ഈ വരികള്‍ കുറിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്. കേള്‍ക്കാനവത്ത ശബ്ദമായി എതോ ഒരു ലോകത്തു ഇരുന്നു നീ പറയുന്ന വാക്കുകളിലെ പൊരുള്‍ എന്തെന്നു മനസിലക്കാന്‍ ഞാനിന്നു അലയുകയാണു.
പലപ്പൊഴായി എന്നോടു നീ ഞാന്‍ അറിഞ്ഞും അറിയാതെയും പറഞ്ഞിരുന്നതിന്റെ അര്‍ത്ഥം മനസിലാക്കുവാന്‍ വളരെ വൈകിപ്പോയെന്നു വളരെ വൈകിപ്പോയെന്നു എനിക്കറിയാം. ഏങ്കിലും എപ്പൊഴൊ പറയാന്‍ മറന്ന ഒരു ആശ്വാസവാക്കിന്റെ ബാക്കിയാണു എന്റെ ഈ കത്തെന്നു നീ തിരിച്ചറിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു

