Monday, April 25, 2011

സന്ധ്യ


അരുവിയെ പുല്‍കുന്ന സൂര്യനറിയില്ല
അകലുന്ന സന്ധ്യയുടെ അഴലിന്റെ വേദന.
മായുന്ന സിന്ധൂരത്തിനൊപ്പം മറയുന്നു
ജീവിതത്തിന്റെ രമണീയ ചിത്രങ്ങള്‍

പുലരുവാനായിനിയുമൊരു ജന്മമെന്നോ?

വീണ്ടുമൊരു രാത്രിയെ നല്‍കുവാന്‍ മാത്രമായ്
വേണ്ടയിനി പകലിന്റെ കിരണങ്ങള്‍
അന്ധകാരത്തിന്റെ നിശബ്ദതയിലീ എകാന്തതയെ
അവള്‍ തന്നിലേക്കേറ്റുവാങ്ങുന്നു.