രാവിലെ അന്പലത്തില് പോവാനിറങ്ങിയതാണു. തലേന്നു മഴ പെയ്തതുകൊണ്ടു സാധാരണ പൊവുന്ന വഴിയില്‍ നിറയെ ചെളിനിറഞ്ഞിട്ടുണ്ടായിരുന്നു. അല്‍പ്പം ദൂരം നടന്നാലും കുഴപ്പമില്ല, എന്തായാലും ആ വഴി പോവേണ്ടെന്നു തീരുമാനിച്ചു തിരിഞ്ഞു നടന്നു. സാധാരണ 15 മിനിറ്റു മതി. ഇത്പ്പൊ എത്രെ സമയം എടുക്കുമെന്നു അറിയില്ല.
വഴിയില്‍ കണ്ട ഒരു ആന്റി പറഞ്ഞ ലാന്റ് മാര്‍ക്കു നോക്കി നടന്നു. അതുവരെ ആ വഴി പോയിടുണ്ടായിരുന്നില്ല. ഒരു തിരിവു കഴിഞ്ഞപ്പൊള്‍ ചെന്നെത്തിയതു വേറൊരു ലോകത്തായിരുന്നു. ഇരുവശവും പൂത്തുനില്ക്കുന്ന മരങ്ങള്‍ ആ പാത മുഴുവന്‍ മഞ്ഞ നിറമുള്ള പൂക്കള്‍ വിരിച്ചിരിക്കുന്നു.
ഒരു പുതിയ ജീവിതത്തിലേക്കുള്ളൊരു പറിച്ചു നടല്‍, അതായിരുന്നു ഈ സിറ്റിയിലേക്കുള്ള വരവിന്റെ പ്രധാന ഉദ്ദേശം. ഈ അന്പലവും, ആശ്രമവും ഒക്കെ അതിനു എന്നെ ഒരുപാടു സഹായിച്ചു. ഒറ്റക്കാണെങ്കിലും എന്നെ ഇവിടെ പിടിച്ചു നിറ്ത്തുന്നതും ഇതൊക്കെതന്നെയാണു. കൂടെ ഈശ്വരനും പിന്നെ കുറേ നഷ്ടങ്ങളുടെ ഓര്‍മകളും.
ഇടത്തരം വലിപ്പമുള്ള മഞ്ഞപൂക്കള്‍ അതേതായലും, ജമന്തിയല്ലെങ്കില് പിന്നെ എനിക്കു മന്ദാരമാണു. വീണ്ടും അങ്ങനൊരു കാഴ്ച കണ്ടപ്പൊള്‍ സന്തോഷം തോന്നി. എനിക്കു ഒരുപാടു ഇഷ്ട്ടമുള്ള എന്റെ മഞ്ഞ മന്ദാരം..... നഷ്ട്ടപെട്ട ഒരു വസന്തകാലത്തിന്റെ ബാക്കിനില്കുന്ന വേദനയാണു അതെന്നെ ഓര്മിപ്പിച്ചിരുന്നതു. പക്ഷെ ഇപ്പോള്‍ അതിന്റെ സൌന്ദര്യം, അതിലെ ശാന്തത അതിലുപരി ഒരു ഈശ്വര സാനിധ്യം എനിക്കു അനുഭവപ്പെടുന്നു.
ഒന്നും നഷ്ട്ടപെടുകയായിരുന്നില്ല... ഓരോ ബന്ധ്ത്തിന്റെയും അറ്ത്ഥം മനസിലാക്കുവാന്‍ ഈശ്വരന് ഒരു അവസരം തരുകയായിരുന്നു എന്നു തിരിച്ചറിയാന്‍ വൈയികിപ്പോയി. അന്പലത്തിന്റെ പടികള്‍ കയറി കണ്ണന്റെ മുന്നില്‍ ചെന്നു നിന്നപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞിരുന്നു. എങ്കിലും മനസ്സില്‍ സന്തോഷം നിറഞ്ഞ ഒരു ശാന്തതയായിരുന്നു.

