എല്ലാവരും ഓട്ടത്തിലാണു. വേഗതയുടെ ലോകത്തിലാണു.
ആഗ്രഹിച്ചത് നേടാനുള്ള ഓട്ടം. നേടിയതു നിലനിര്‍ത്താനുള്ള ഓട്ടം. ആ വഴിയില്‍ ആരുടെയെങ്കിലും ഹ്രുദയത്തില്‍ രക്തം പടര്‍ത്തിയാലും അതിനും കാണും ഇക്കൂട്ടര്‍ക്കു സ്വന്തമായ ന്യായവാദങ്ങള്‍.
പലപ്പോഴും ശരിയും തെറ്റും ആപേക്ഷികങ്ങളാണു. പക്ഷെ ഭൂരിഭാകവും തെറ്റിന്റെ വഴിയിലാണെങ്കില്‍ അതുകൊണ്ടു തെറ്റിനെ ശരിയെന്നു വിളിക്കാന്‍ കഴിയുമോ? കാലത്തിനൊത്തു മാറണമെന്നു പറഞ്ഞു കേട്ടിട്ടുണ്ടു. അങ്ങനെ മാറാന്‍ കഴിയാതെ വരുമ്പോള്‍ ഒരിക്കല്‍ ശരിയെന്നു തോന്നി നമ്മള്‍ മുറുകെ പിടിച്ചിരുന്നവ തിരിഞ്ഞു നിന്നു പരിഹസിച്ചു ചിരിക്കുന്നു. ഇവിടെ നമ്മള്‍ ഒറ്റപെടുന്നു, ഒരു വിഢ്ഢിയായി തീരുന്നു.
എന്താണു ചുറ്റും സംഭവിക്കുന്നതു? "അറിയില്ല്യ..." പതിവുപോലെ എന്നത്തേയും ഉത്തരം. അതിനു മാത്രം ഒരു മാറ്റവും ഇല്ല്യ. അന്നും ഇന്നും ജീവിതത്തില്‍ ഒരുപോലെ എപ്പോഴും മുഴങ്ങി കേള്‍ക്കുന്ന വാക്ക് "അറിയില്ല്യ...".
അതെ ആര്‍ക്കാണു എല്ലാം അറിയാന്‍ കഴിയുന്നതു?. ആഗ്രഹിച്ചതു എല്ലാം നേടി എന്നു കരുതി സന്തോഷിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ അറിയില്ല ചിലപ്പോള്‍ അതു ഒരു ദുരന്തത്തിന്റെ തുടക്കമാവാം..... അതല്ലെങ്കില്‍ പ്രതീക്ഷിക്കാത്ത കുറേ നഷ്ട്ടങ്ങളുടെ ആരംഭമാവാം. കുറേ ദൂരം പിന്നിട്ടു കഴിയുമ്പോള്‍ ചില നിമിഷങ്ങള്‍ നമ്മോടു ചോദിക്കും... നീ എന്തു നേടി?..... കൂടെനിന്നവരെ ചതിച്ചും, സ്നേഹിച്ചവരെ വേദനിപ്പിച്ചും നേടിയതു നിന്റെ നേട്ടങ്ങളായിരുന്നോ? എന്തിനാണു എവിടെക്കാണു ഇനിയും ഓടുന്നതു?
അവിടെയും നമുക്കു ഉത്തരമുണ്ടാവില്ല്യ.. പക്ഷെ ആ നിരാശയില്‍ ഒന്നു നമ്മള്‍ തിരിച്ചറിയും നമ്മുടെ ആഗ്രഹങ്ങള്‍, നമ്മുടെ പ്രതീക്ഷകള്‍ അതെല്ലാം വെറൂം മുന്‍വിധികള്‍ മാത്രമായിരുന്നു എന്ന്. ഈശ്വരന്റെ നിശ്ചയം അല്ലെങ്കില്‍ കാലത്തിന്റെ തീരുമാനം അതായിരുന്നു എന്നും ശരിയായ തീരുമാനം. അതിനു മുന്‍പില്‍ സ്വാര്‍ത്ഥത നിറഞ്ഞ പ്റാര്‍ത്ഥനകള്‍ക്കോ, കൈക്കൂലിയാകുന്ന വഴിപാടുകള്‍ക്കോ സ്ഥാനമെവിടെ?
പക്ഷെ എന്താണു ഇങ്ങനെയൊക്കെ? എന്തുകൊണ്ടാണിങ്ങനെയോക്കെ? ചില ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുന്നതാണു നല്ലതു. അതുകൊണ്ടൂ തന്നെ വീണ്ടും പറഞ്ഞു. "അറിയില്ല്യ.."
സംഭവിക്കേണ്ടതു സംഭവിക്കും അതു സംഭവിച്ചുകൊണ്ടിരിക്കുന്നു.

