
ഇന്നലെ പൌര്‍ണമിയുതിര്‍ത്ത നീലരാവില്‍
കുതിര്‍ന്നുറങ്ങും പുഴയെ വിളിച്ചുണര്‍ത്തുവാന്
മെല്ലെയൊന്നു തൊട്ടുണര്‍ത്തുവാന്
കൈനീട്ടിയോ പതിവായിന്നും പുലരി.
നിലാവിലലിഞ്ഞ തമസ്സിന്റെ തപസ്സില്
വരുവാനുണ്ടിനിയുമെത്രയോ രാത്രികള്‍.
എങ്കിലും, ഇന്നലിയട്ടെ വ്യഥകള്‍
ഇരുളിന്റെയിരുണ്ട മറവില്‍ മൂടട്ടെ.
കൂരിരുള്‍ കമ്പളം നീക്കിയാ കിരണങ്ങള്
ഹിമകണങ്ങള്‍ക്കേഴു നിറങ്ങളേകിയോ?
തൂമഞ്ഞുതുള്ളിയില്‍ സുഗന്ധം നിറച്ചുവോ?
വിടരുന്ന മുകുളങ്ങളെയൊന്നു തലോടിയോ?
ഇന്നു നിറയട്ടെ പുതിയൊരു പകല്‍
പുലരിയുടെ പൊന്‍തൂവലില്‍
പ്രതീക്ഷയുടെ പുതുനാമ്പുകള്‍ എഴുതട്ടെ
ജീവിതം ഒരു ചെറു മന്ദസ്മിതത്താല്‍.
കുതിര്‍ന്നുറങ്ങും പുഴയെ വിളിച്ചുണര്‍ത്തുവാന്
മെല്ലെയൊന്നു തൊട്ടുണര്‍ത്തുവാന്
കൈനീട്ടിയോ പതിവായിന്നും പുലരി.
നിലാവിലലിഞ്ഞ തമസ്സിന്റെ തപസ്സില്
വരുവാനുണ്ടിനിയുമെത്രയോ രാത്രികള്‍.
എങ്കിലും, ഇന്നലിയട്ടെ വ്യഥകള്‍
ഇരുളിന്റെയിരുണ്ട മറവില്‍ മൂടട്ടെ.
കൂരിരുള്‍ കമ്പളം നീക്കിയാ കിരണങ്ങള്
ഹിമകണങ്ങള്‍ക്കേഴു നിറങ്ങളേകിയോ?
തൂമഞ്ഞുതുള്ളിയില്‍ സുഗന്ധം നിറച്ചുവോ?
വിടരുന്ന മുകുളങ്ങളെയൊന്നു തലോടിയോ?
ഇന്നു നിറയട്ടെ പുതിയൊരു പകല്‍
പുലരിയുടെ പൊന്‍തൂവലില്‍
പ്രതീക്ഷയുടെ പുതുനാമ്പുകള്‍ എഴുതട്ടെ
ജീവിതം ഒരു ചെറു മന്ദസ്മിതത്താല്‍.
